Sunday, November 9, 2008

ശ്രീ കല്ലറ ഗോപൻ പാടിയ നീയുമേതോ മൗനമായ് എന്ന ഗാനം...

ശ്രീ കല്ലറ ഗോപൻ സാർ  ഈണമിട്ട് പാടിയ "നീയുമേതോ മൗനമായ്..." എന്ന ഗാനം നിങ്ങൾക്കായി ഇവിടെ സമർപ്പിക്കുന്നു. ഗോപൻ സാറിനോടുള്ള നിസീമമായ നന്ദി ഇതോടൊപ്പം അറിയിക്കുന്നു.






നീയുമേതോ മൗനമായ്...അകലുമീ വേളയില്‍
അണയുമീ സന്ധ്യയും...മീട്ടിയോ താന്തമായ്...
ഓര്‍മ്മകള്‍ ഉണര്‍ത്തുമീ...ശോകാര്‍ദ്രമാം ഗീതികള്‍..(നീയുമേതോ)


നിലാവിലും തിരഞ്ഞുവോ വിതുമ്പിയോ നിഴലിനായ്...
തെളിയുമീ പുലരിയും തരുന്നുവോ സം‌വേദനം...
ഏകാകിയായ് തിരയുന്നുവോ ശലഭമേ മധുകണം
വസന്തവും വെടിഞ്ഞൊരീ വിജനമാം വനികയില്‍


പൊഴിയുമീ മഴമേഘമേ...മറയ്ക്കുമോ മിഴിനീരിനേ...
അണയ്ക്കുമോ അകതാരിലേ...എരിയുമീ ഉമിതീയിനി
ഒഴിയുമീ കിളിക്കൂട്ടിലെ സ്മൃതിപഥം മരിക്കുമോ...
(നീയുമേതോ)

34 comments:

Anonymous said...

ശ്രീ കല്ലറ ഗോപൻ "നീയുമേതോ മൗനമായ്..." എന്ന ഗാനം വളരെ മനോഹരമായി പാടിയിരിക്കുന്നു.
കേട്ടിരിക്കാന്‍ സുഖമുള്ളവരികള്‍.‍
ശ്രീ കല്ലറ ഗോപനും മയൂരയ്ക്കും അഭിനന്ദനങ്ങള്‍ ..
നല്ലൊരു ഗാനം നല്‍കിയതിനു നന്ദി.
നന്മകള്‍ നേര്‍ന്നു കൊള്ളുന്നു..
എന്റെ പ്രാര്‍ത്ഥനകള്‍

Anonymous said...

great! thanks to both..

Anonymous said...

ഇഷ്ട്ടമായി..
അഭിനന്ദനങള്....

"എത്ര നാള് ഇങന" ഇപ്പോള് " നീയുമേതോ മൗനമായ്..."
മലയാള സിനിമയിലേക്ക്‌ ഇനി "എത്ര നാള് ഇങന" ???? :)

Anonymous said...

lovely music and lyrics!

congrats!

Anonymous said...

അസ്സലായി !
ചുറ്റുവട്ടത്ത് ആരൂല്ല്യായിരുന്നു. കൂടെപ്പാടി.
33 കൊല്ലം മുമ്പ് സ്കൂളില്‍, സ്റ്റേജില്‍ അവസാനമായി കേറിപ്പാടിയതോര്‍ത്തു.
പല്ലവി ഒന്നുംകൂടിപ്പാടി..
ഉഗ്രനൊരു വെള്ള്യാ വീണു.
.....
കമെന്റെഴുതാനിരുന്നു.

Anonymous said...

ഗോപന്‍ജീ...പല്ലവിയുമായി ഒരു കമ്പാരിസണ്‍ നടത്തുമ്പോള്‍ അനുപല്ലവി അസാധ്യം ,അതിനെ പല്ലവിയിലേക്കു തിരിച്ചു കണക്റ്റ് ചെയ്യുന്നതും മനമനോഹരം.ഇത്രയും ശക്തമായ ഒരു ചരണം കൂടി വേണം എന്നു തോന്നിപ്പോകുന്നു.

ഓര്‍ക്കസ്ട്രേഷന്‍ വളരെ മികച്ചു നില്‍ക്കുന്നു.കാര്‍ട്ടൂണിസ്റ്റേട്ടനെപ്പോലെ ഞാനും ഒന്നു മൂളിപ്പോയി..!

മയൂരത്തിന്റെ സംഗീത സംരംഭങ്ങള്‍ അഭിനന്ദനാര്‍ഹം..!

Anonymous said...

valare nallathayirikkunnu...........

congratss...........

Anonymous said...

ഗൊപൻ സാർ കുറച്ചു കഷ്ടപെട്ട്കാണും
ഈ പാട്ടിന്റെ ഏറ്റവും വലിയ പോരായ്മകളിലൊന്നാണു അനുപല്ലവിയും ചരണവും ഒരു ഒഴുക്കില്ല വാക്കുകൾ വാരി വലിച്ചിട്ടിരിക്കുന്നു
അകതാരിലെ അരിയുമീ എന്നു പറയുംബോൾ അതു മറ്റാരുടെയൊ അകതാരിലെ ആയി പോകുന്നു അകതാരിൽ ആയിരുന്നു എങ്കിൽ നന്നായേനെ.

Anonymous said...

gr88888888.........cheers....
ugranaayittund
keep it up
all d best

Anonymous said...

ഏതോ മൗനമായി അകലാതിരിക്കാം..

നല്ല പാട്ട്

Anonymous said...

വളരെ നല്ലൊരു പാട്ട് .ഇത് പാട്ട് ആക്കിയതിന്റെ ഫുള്‍ ക്രെഡിറ്റ് ഗോപന് അവകാശപ്പെട്ടതാണ് .വളരെ നല്ലൊരു ശ്രമം .കേട്ടിരിക്കാന്‍ ,വീണ്ടും പാടാന്‍ ...ഒന്ന് മൂളാന്‍ എല്ലാം തോന്നുന്നു .മയൂരക്കും വേണമെങ്കില്‍ ഒരു അല്പം അഭിനന്ദനം :) .വെറുതെ കോറിയിട്ട വരികള്‍ക്ക് സംഗീതത്തിന്റെ ആത്മാവ് നിറച്ചതില്‍ ഗോപന് അഭിനന്ദങ്ങള്‍ .
ഗുഡ് വര്‍ക്ക് .

Anonymous said...

ലോകമെമ്പാടുമുള്ള 1000കണക്കിന്‌ മലയാളീകളെ കണ്ടെടുക്കുക

നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com

ഇതിന്‌ ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com

Anonymous said...

ithaaN~ paaTT.!

assalaayirikkunnu. nalla varikals

( gopan sir nodulla assoooya sahikkan patinlya:( )

Anonymous said...

വളരെ നന്ദി

Anonymous said...

രണ്ടാള്‍ക്കും വാരിക്കോരി അഭിനന്ദനാസ്.:)

Anonymous said...

ഓര്‍മ്മകള്‍ ഉണര്‍ത്തുമീ...ശോകാര്‍ദ്രമാം വരികള്‍..ആലാപനവും.

Anonymous said...

kollaam nannaayi paadiyirikkunnu..nalla sukhamundu kelkkan with that orchestra

http://www.tokaichan.com

Anonymous said...

നന്നായിരിക്കുന്നു വരികളും ഗാനവും. അഭിനന്ദനങ്ങൾ

Anonymous said...

Very well done you both.

Anonymous said...

കേള്‍ക്കാനായില്ല..
വരികള്‍ ഭാവതീവ്രം...


ആശംസകള്‍...

Anonymous said...

:-)
കേള്‍ക്കുവാന്‍ അല്പം താമസിച്ചു. നന്നായിട്ടുണ്ട്.
• “മീ‍ട്ടിയോ താന്തമായ്...” - താന്തം എന്നാല്‍?

ശ്രീ. കല്ലറ ഗോപനെ സമ്മതിച്ചു കൊടുക്കണം! വരിയുടെ എണ്ണത്തിലും, വാക്കിലുമൊന്നും കണിശതയില്ല... അതൊക്കെ ഒന്നു ശ്രദ്ധിച്ചു പാട്ടുകാരുടെ പാടു കുറച്ചൂടേന്നേ? :-D ഞാനിപ്പോളും ഇടയ്ക്കിടെ ചിങ്കാരി കേള്‍ക്കാറുണ്ട് കേട്ടോ...
--

Anonymous said...

Madhuram.......Manoharam......kavithayum, sangeethavum aalapanavum.....

Anonymous said...

നന്നായിരിക്കുന്നു

Anonymous said...

മാണിക്യേച്ചീ,പാമരൻ,സൂരജ്,ധ്വനീ,
സജ്ജീവ് ജീ,കിരൺസ്, സുജിത്,
മാംഗ്, ജയ, മുന്നൂറാൻ, കാപ്പിലാൻ ,
ബഹു ജീ, മഹീ, പ്രയാസീ,
ലേഖചേച്ചീ, തോക്കായിച്ചൻ, ലക്ഷിമീ,
ജോ, ഗിരീഷ്, ഹരീ, പ്രദീപ് ജീ,
അനൂപ് :-

എല്ലാ അഭിപ്രായങ്ങൾക്കും തുല്യ പ്രാധാന്യം കൊടുക്കുന്നു, ഹൃദയം നിറഞ്ഞ നന്ദി :)

ഹരീ, താന്തമെന്നാൽ ക്ഷീണിച്ച്/തളർന്ന് എന്നാണ് അർത്ഥമാക്കിയത്.

Anonymous said...

നന്നായിരിയ്ക്കുന്നു. രണ്ടു പേര്‍ക്കും അഭിനന്ദനങ്ങള്‍

Anonymous said...

:-)

Anonymous said...

എന്റെ ഓഫീസില്‍ നിന്നു സ്പീക്കര്‍ വെച്ചു പാട്ടു കേക്കാന്‍ പാടില പക്ഷെ ഇതു പോലെ ഉള്ളതിനെ എല്ലാ അഭിനന്ദങ്ങള്‍ .

Anonymous said...

കേള്‍ക്കാന്‍ ഇപ്പോഴാണ് സാധിച്ചത് .. ആദ്യം കേള്‍ക്കാന്‍ പറ്റാത്തതില്‍ വിഷമം തോന്നി :).. വളരെ നന്നായിരിക്കുന്നു .. ശ്രീ. ഗോപന്റെ സംഗീതവും ആലാപനവും ശബ്ദമാ‍ധുരിയും ..
ഡോണാ വരികള്‍ ഒട്ടും മോശമല്ല കേട്ടോ ..:) .. ഇനിയും ഇനിയും പോരട്ടെ .. എല്ലാ ആശംസകളും..

Anonymous said...

ഒത്തിരി ഇഷ്ടായി...

Anonymous said...

very good poem with mesmerizing voice of Gopan sir... Enjoyed very much... keep writing !!

Anonymous said...

grt ...orupadishtamayi..nalla varikal..eenvaum manoharam

Anonymous said...

മധുരമനോഹരം!
കേള്‍ക്കാന്‍ വൈകിപ്പോയല്ലോ. വരികളിലെ ആ ശോകഭാവം ഒട്ടും കൈവിടാതുള്ള ഈണവും ആലാപനവും. സൂപ്പര്‍. മയൂരയ്ക്കും ഗോപന്‍ സാറിനും അഭിനന്ദനങ്ങള്‍.

പാവപ്പെട്ടവൻ said...

വിലാസത്തിലാണ്
ഇഷ്ടമായി ഈ കുറിപ്പ് എവിടെ കോറിടുന്നത്
പറയുവാന്‍ ഏറേയുണ്ടു പലതും പലവഴികളിലാണു നാം എങ്കിലും
പരിചയത്തിനായി പരസ്പരം പറഞ്ഞെഴുതാം
ഇത്ര എഴുതിയെങ്കിലും ഈ വരികള്‍ക്ക് സ്വരമേകിയ ആ സുഹൃത്തിനു
അഭിനന്ദനങ്ങള്‍ പറയാന്‍ മറന്നു ക്ഷമിക്കണം
ഈ എഴുത്തിനും, പാട്ടിനും, നൂറിന്‍റെ തികവിനും നൂറ് ആശംസകള്‍

Unknown said...

nalla pattu